Welcome to Malappuram News

Yathrakal

ആഡ്യന്‍പാറ


മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും മൈലാടിപ്പാലം വഴി ഏകദേശം 15കി.മീ ദൂരത്ത് ഉള്‍പ്രദേശത്തുകൂടി യാത്ര ചെയ്താല്‍ എത്താവുന്നതാണ് ആഢ്യന്‍പാറ.. ചുങ്കത്തറയില്‍ നിന്നും ഒരു വഴി (എരുമമുണ്ട വഴി) അവിടേക്കുണ്ട്.. ഇപ്പോള്‍ ചുങ്കത്തറ വഴിയുള്ള ഗ്രാമീണറോഡ് പുനരുദ്ധരിക്കുന്ന പ്രവൃത്തി നടക്കുകയാണ്.. അതിരപ്പിള്ളീ പോലെ വലിയ വെള്ളച്ചാട്ടമല്ല ആഢ്യന്‍പാറ.. കൊച്ചുവെള്ളച്ചാട്ടം മാത്രം.. വേനലിലെ കാഴ്ചയും മഴക്കാലത്തെ കാഴ്ചയും തികച്ചും വ്യത്യസ്തമാണ്.. വെള്ളത്തിന്റെ അടിഒഴുക്കു നമുക്കു കൃത്യമായി മനസ്സിലാക്കാനാവാത്ത തരത്തിലുള്ളതാണ്. Read More >>


കുടകെന്ന മടിക്കേരി


1985 മുതല്‍ ഒരു പാരലല്‍ കോളേജില്‍ ഒന്നിച്ചു കൂടിയ 6 സുഹൃത്തുക്കള്‍... വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ഒന്നിച്ചു തന്നെ മുന്നേറുന്നു.. ഞങ്ങളുടെ ജീവിതത്തില്‍ സഹയാത്രികരായി എത്തിയവരും ആ കൂട്ടായ്മയുടെ ഭാഗമായി.. പല തവണ ഞങ്ങള്‍ 6 കുടുംബങ്ങള്‍ ഒന്നിച്ചു യാത്രകള്‍ നടത്തിയിട്ടുണ്ട്.. അതില്‍ ഒരു യാത്രയായിരുന്നു കുടകിലെക്കുള്ളത്.. എല്ലാവരുടെയും സൌകര്യാര്‍ത്ഥം ഏപ്രില്‍ മാസത്തിലായിരുന്നു യാത്ര.. കൃത്യമായി പറഞ്ഞാല്‍ 2007 ഏപ്രില്‍ 7 നു.. കുടകിലെ വസന്തത്തെ കുറിച്ചും മഞ്ഞു നിറഞ്ഞ മാമലകളെ കുറിച്ചും കേട്ടറിഞ്ഞ വിവരങ്ങളും അതിലേറെ സങ്കല്പങ്ങളുമായിട്ടാണ് യാത്ര.. "ചന്ദ്രബിംബം നെഞ്ചിലേറ്റും ...." എന്ന ഗാനത്തിലെ "കുടകിലെ വസന്തമായി..." എന്ന വര്‍ണ്ണനയും എല്ലാം നെഞ്ചിലേറ്റിയുള്ള യാത്ര മലപ്പുറത്ത്‌ നിന്ന് കാലത്ത് 6 മണിക്ക് തുടങ്ങി.. ഒരു മിനി ബസ്സില്‍.. കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍.. ബസ്സിന്റെ അവസ്ഥ തൃപ്തികരമായിരുന്നില്ല.. മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി-വയനാട് വഴിയായിരുന്നു പോയത്.. വയനാട് ചുരത്തില്‍ കുരിശു ചുമന്നു ഒട്ടേറെ വിശ്വാസികള്‍ കാല്‍നടയായി കയറുന്നുണ്ടായിരുന്നു.. Read More >>


മഴക്കാല യാത്ര 1 - വയനാട്


കുറെ കാലമായി മനസ്സില്‍ ഉള്ള ആഗ്രഹമായിരുന്നു മഴയിലൂടെ ഒരു യാത്ര.. ഫൈറോസിനും മക്കള്‍ക്കും നൂറുസമ്മതം.. തലേ ദിവസം രാത്രി തീരുമാനിച്ചു.. കാലത്ത് സാഹിലിനെ (Sahil Areacode) വിളിച്ചു.. ഈ കുറഞ്ഞ സമയത്തില്‍ കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളും എത്താനെടുക്കുന്ന സമയവും ചോദിച്ചു ധാരണയിലെത്തി. 1000 തവണ പോയ സാഹിലാണ് വിവരങ്ങള്‍ ലഭിക്കാന്‍ നല്ല വഴി.. 2011 ജൂലായ്‌ 12 ഉച്ചക്ക് 12 മണിക്ക് മലപ്പുറത്ത് നിന്ന് മഞ്ചേരി-അരീക്കോട്-മുക്കം വഴി ഒന്നര മണിക്കൂര്‍ കൊണ്ട് താമരശ്ശേരി എത്തി. Read More >>


മഴക്കാല യാത്ര 2 - മിനി ഊട്ടി


വൈകുന്നേരം 5 മണിക്ക് ഒരു യാത്ര.. "മിനി ഊട്ടി" എന്നറിയപ്പെടുന്ന കൊച്ചുസ്ഥലം കാണാന്‍.. നല്ല മഴ.. മലപ്പുറം ടൌണിനു അടുത്തുള്ള പൂക്കോട്ടൂരിനും അറവങ്കരക്കും ഇടയിലുള്ള അരിമ്പ്ര റോഡിലൂടെ ചെറിയ കയറ്റം കയറി ഏകദേശം 4 കി.മീ. തെങ്ങിന്‍ തോപ്പിലൂടെയും നാടന്‍ തോട്ടങ്ങളുടെയും ഇടയിലൂടെ യാത്ര ചെയ്‌താല്‍ ഇവിടെയെത്താം.. അരിമ്പ്ര റോഡില്‍ നിന്ന് ഇടത്തോട്ട് വീതി കുറഞ്ഞ ഒരു diversion road ലേക്ക് തിരിഞ്ഞു പോകണം.. കുറച്ചു കഴിഞ്ഞാല്‍ റോഡ്‌ നിരപ്പായതാണ്.. റോഡിന്റെ സൈഡില്‍ മൂന്നു view points മാത്രം.. പക്ഷെ മഴയില്‍ അത് കാണുന്നതും അല്ലാതെ കാണുന്നതും ഭയങ്കര വ്യത്യാസമുണ്ട്.. ഇതോടൊപ്പം ചേര്‍ത്ത ഫോട്ടോകള്‍ അത് സാക്ഷ്യപ്പെടുത്തും.. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ എടുത്ത ഫോട്ടോയാണിത്..ഫൈറോസിന്റെ പേരുള്ള ഫോട്ടോകള്‍ മഴയത്ത് എടുത്തതും.. എന്റെ പേരിലുള്ളത് മഴയില്ലാത്തപ്പോള്‍ എടുത്തതും.. ഒരേ സ്ഥലത്തിന്റെ രണ്ട് കാഴ്ചകള്‍ ഫോട്ടോയില്‍ കാണാം.. കാഴ്ചകളെ പോലെ നേരിട്ടുണ്ടാകുന്ന അനുഭവവും തികച്ചും വ്യത്യസ്തമാണ്.. Read More >>